സിനിമയ്ക്കു വേണ്ടി ജീവിതം തന്നെ സമർപ്പിച്ചിരിക്കുകയാണ് മമ്മൂക്ക. കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കുവേണ്ടി എന്ത് ത്യാഗവും സഹിക്കാൻ തയ്യാറാകുന്ന ആ സമർപ്പണം തന്നെയാണ് മമ്മൂട്ടി എന്ന മഹാനടന്റെ വളർച്ചയുടെ പിന്നിലെ ശക്തിയെന്ന് ഞാൻ വിശ്വസിക്കുന്നു.
മമ്മൂട്ടി എന്ന നടന്റെ കഴിവുകളെ പരമാവധി ചൂഷണം ചെയ്യുന്ന കഥാപാത്രമായിരുന്നു ദാദാസാഹിബിലെ അച്ഛൻ കഥാപാത്രം.
ഞങ്ങളുടെ പ്രതീക്ഷയ്ക്കപ്പുറം മമ്മൂക്ക അത് ഉജ്ജ്വലമാക്കി.
ആ ചിത്രത്തിന്റെ ലൊക്കേഷനിൽ മമ്മൂക്കയുടെ സംസാരവും പെരുമാറ്റവും ദാദാസാഹിബിന്റേതായിരുന്നു. അത്രത്തോളം ഇൻവോൾവ്ഡ് ആയിട്ടാണ് മമ്മൂക്ക ആ കഥാപത്രത്തെ അവതരിപ്പിച്ചത്.
ഒരു കൊച്ചുകുട്ടിയുടെ മനസ്സാണ് മമ്മൂക്കയ്ക്ക് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. നിസ്സാര കാര്യം മതി മൂഡ് മാറും. ചിലപ്പോൾ ബഹളം വയ്ക്കും. കലാകാരന്മാർ എല്ലാം അത്തരത്തിലുള്ളവരാണെന്ന് കേട്ടിട്ടുണ്ട്. ഒരു പച്ചയായ മനുഷ്യൻ. അതാണ് മമ്മൂട്ടി. ഒന്നും മനസ്സിൽ വയ്ക്കാതെ വെട്ടിത്തുറന്നു പറയുന്ന മമ്മൂട്ടി അനുകരണീയമായ സ്വഭാവശൈലിയുടെ ഉടമയാണ്.
