വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ പൃഥ്വിരാജിന് സംവിധായകൻ എന്ന നിലയിലും വിജയത്തുടക്കം കുറിക്കാൻ കഴിഞ്ഞു. മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ലൂസിഫർ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുളള പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം ഒരു അവാർഡ് ദാന ചടങ്ങിൽ മമ്മൂട്ടിയെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ ഇങ്ങനെ – “പലരും എന്നെ യങ്ങ് മെഗാസ്റ്റാര്‍ എന്ന് വിശേഷിപ്പിക്കുന്നത് കണ്ടിട്ടുണ്ട് . യങ്ങും ഓള്‍ഡും ആയിട്ട് നമ്മുക്ക് ഒരു മെഗാസ്റ്റാറേ ഉളളൂ, അത് മമ്മൂക്കയാണ്”. പൃഥ്വിയുടെ വാക്കുകളെ നിറഞ്ഞ കൈയ്യടിയോടെയാണ് സദസ്സ് സ്വീകരിച്ചത്. മമ്മൂട്ടിയും ചടങ്ങിൽ സന്നിഹിതനായിരുന്നു. മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം ഒരുക്കാനുള്ള ആഗ്രഹത്തെക്കുറിച്ച് പൃഥ്വി മുൻപ് സൂചിപ്പിച്ചിരുന്നു.