മലയാളത്തിൽ വൻ വിജയങ്ങളുമായി ജൈത്ര യാത്ര തുടരുന്ന മമ്മൂട്ടിയുടേതായി ബ്രഹ്‌മാണ്ഡ പ്രൊജെക്റ്റുകൾ ആണ് അണിയറയിൽ റിലീസിന് ഒരുങ്ങുന്നത്.ആന്ധ്രപ്രദേശിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു ജന സേവനത്തിന്റെ മഹനീയ മാതൃക സൃഷ്ടിച്ച് രണ്ടു തവണ മുഖ്യമന്ത്രിയായിരുന്ന Y.S. രാജശേഖര റെഡ്‌ഡിയുടെ ജീവിതകഥ പറയുന്ന “യാത്ര” എന്ന തെലുങ്ക് സിനിമയിൽ മമ്മൂട്ടി നായക വേഷത്തിൽ എത്തുന്നതു സൗത്ത് ഇന്ത്യൻ സിനിമാ ലോകം വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത് .രണ്ടാം വട്ടവും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട Y.S.R അധികാരത്തിൽ ഇരിക്കുമ്പോൾ നടന്ന ഒരു ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ടത് തെലുങ്ക് ജനതയെ കണ്ണീരിൽ ആഴ്ത്തി .Y.S.Rൻറ്റെ മരണത്തിലെ ദുരൂഹതകൾ കൂടി ചർച്ചചെയ്യുന്ന യാത്ര സംവിധാനം ചെയ്യുന്നത് മഹി.വി.രാഘവ് ആണ്. ചിത്രത്തിൽ നയൻതാരയും ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നു .യാത്ര ഈ വർഷം ക്രിസ്തുമസ് റിലീസായി തീയറ്ററുകളിലേക്ക് എത്തും. ചിത്രത്തിന്റെ ടീസറിനും പാട്ടിനും വാൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ശരീര ഭാഷയിലും സംഭാഷണ രീതികളിലും തികഞ്ഞ കയ്യടക്കത്തോടെ Y.S.R ആയി മലയാളത്തിന്റെ മഹാ നടൻ വെള്ളിത്തിരയിൽ മറ്റൊരു അത്ഭുതം സൃഷ്ടിക്കാനൊരുങ്ങുന്നത് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാ ലോകം.
